Thursday 22 September 2011

നിസ്സംഗ കേരളമേ ജാഗ്രതൈ



ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ആറു - ചെര്‍ണോബില്‍ ആണവ  ദുരന്തം
രണ്ടായിരത്തി പതിനൊന്നു -- ഫുകുഷിമ ആണവ ദുരന്തം
അടുത്ത് ഏത് ? ഏത് രാജ്യത്ത് ? എപ്പോള്‍ ? എങ്ങിനെ ?
എന്ത് കൊണ്ട് ഇന്ത്യയില്‍ അതും നമ്മുടെ തമിഴ്നാട്ടില്‍ ആയിക്കൂടാ ?
ആരങ്കിലും കൂടം കുളം ആണവ പദ്ധതി പ്രദേശം  അത്തരം ഭീഷണികളില്‍ നിന്നും ഒഴിവാണ് എന്ന് ഉറപ്പു നല്‍കിയോ ?
കൂടം കുളത്ത് കാരെ ജാഗ്രതൈ ... കേരളത്തിലെ നിര്‍വികാര  ജീവികളെ ഡബിള്‍ ജാഗ്രതൈ.
കൂടം കുളത്തിനും ഫുകുഷിമക്കും ചില സമാനതകള്‍ ഉണ്ട് .
രണ്ടും കടല്‍ തീരത്ത് , രണ്ടിന്റെയും മാലിന്യം കടലില്‍ തള്ളുന്നു.
ഫുകുഷിമയില്‍ ടി സുനാമി ഉണ്ടായി കൂടം കുളം ടി സുനാമി ഉണ്ടായി
രണ്ടിലും കുടി ഒഴിപ്പിക്കപെടുന്നവര്‍ പാവപെട്ട മത്സ്യ തൊഴിലാളികള്‍ ...
ഒരിടത്ത് ടോകിയോ ഇലക്ട്രിക്കല്‍  പവര്‍ കമ്പനി മറ്റൊരിടത്ത് നൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
രണ്ടിടത്തും ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചു ഭരകൂടം പദ്ധതി നടപ്പിലാകുന്നു.
രാജ്യത്തിന്‍റെ ഇതര മേഘലയിലെ ജനങ്ങള്‍ ഇവരുടെ പോരാട്ടങ്ങള്‍ക്ക്
വേണ്ടത്ര പിന്തുണ കൊടുക്കുവാനോ ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ തയാറല്ല.
നമ്മള്‍ സുരക്ഷിതരാണ്‌ എന്ന നിലപാട് അയാള്‍ പ്രദേശത്തുകാര്‍ വെച്ചു പുലര്‍ത്തുന്നു.
മലയാളിയിലേക്ക് പെട്രോ ഡോളറിന്‍റെ രൂപത്തില്‍ ഒട്ടകത്തിന്റെ നിസ്സംഗതയുടെ ജീന്‍ ചേര്‍ന്ന് പോയി .
സാമൂഹ്യ പ്രശ്നങ്ങള്‍ ശരാശരി മലയാളിയെ അലോസരപെടുത്തുന്നില്ല
കൂടം കുളം തമിഴ്നാട്ടിലെ ഏതാനും  മുക്കുവരുടെ പ്രശ്നമായി മാത്രം മലയാളി കാണുന്നു
കൂടം കുളത്ത്തൊരു ഫുകുഷിമയോ ചെര്നോബിലോ ആവര്‍ത്തിച്ചാല്‍ കേരളത്തിലെ നാല് ജില്ല കാണില്ല ...
സാരമില്ല നാല് ജില്ല അല്ലെ ... ബാക്കിയുള്ളവര്‍ സുരക്ഷിതരല്ലേ ?
നാം ഇടപെടരുത് ! ആരെയും ഇടപെടാന്‍ സമ്മതിക്കുകയും  അരുത് .
അവിടെ നടക്കുന്ന പോരാട്ടം മനുഷ്യരും എനര്‍ജിയും തമ്മിലാണ് , എനര്‍ജി ആദ്യം പിന്നെ മതി  മനുഷ്യര്‍ !
വല്ല ഹിജഡകളുടെ  ഒത്തുകൂടലോ , സ്വവര്‍ഗ രതിക്കാരുടെ സമ്മേളനമോ ഒക്കെ ഉണ്ട് എങ്കില്‍ പറ മാഷെ
തമിഴ് നാട്ടില്‍ ആണ് എങ്കിലും കേരളത്തിലെ കപട ബുദ്ധി ജീവികളും , സംസ്കാരമില്ലാത്ത നായകന്മാരും പറന്നെത്തും.
അല്ലങ്കിലും ഞങ്ങള്‍ കേരളീയന്‍ അങ്ങിനെ ആണ് ...
എന്‍റെ വീട്ടില്‍ ഞാനും എന്‍റെ കുടുംബവും സുരക്ഷിതരാണ്‌ എങ്കില്‍ ലോകത്ത് എന്ത് നടന്നാലും ഞാന്‍ നിഷ്ക്രിയന്‍ ആണ്.


അല്ലങ്കിലും കേരളത്തിലെ രാഷ്ട്രീയ കോമരങ്ങള്‍ ജനകീയ സമരമുഖങ്ങളെ എന്നോ അവഗണിച്ചു
മൂലമ്പിള്ളിയില്‍ അവരുണ്ടായിട്ടാണോ സമരം വിജയിച്ചത് ?
ചെങ്ങറയില്‍ ആരുണ്ടായി എന്നാണു നിങ്ങള്‍ പറയുന്നത് ?
ഇത് ജനകീയ സമരങ്ങളുടെ കാലം, മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കാഴ്ച്ചക്കാരാകുന്ന
മീഡിയ പുറം തിരിഞ്ഞു കുത്തകകള്‍ക്ക് ഹല്ലെലുയാ പാടുന്ന കാലം
കൂടം കുളം സമരം വിജയിക്കാനുള്ളതാണ്, മധ്യ വര്‍ഗ കേരളീയന്‍ മുഖം തിരിച്ചാലും പുറം തിരിഞ്ഞാലും .
സമര ബോധമുള്ള കേരള യൌവനമേ നിഷ്ക്രിയത വെടിയൂ... ആസ്വാദനം അവസാനിപ്പിക്കൂ...
ചോരതിളക്കും ചെറു കയ്യുകളെ പേറുക വന്നീ പന്തങ്ങള്‍ ... ഇത് നമ്മുടെ പൂര്‍വികര്‍ നമ്മെ കുറിച്ച് പാടിയതാണ്
പോരാട്ട വീര്യം പ്രകടമാകേണ്ടത് ഇത്തരം സമരമുഖത്താണ്.
മീഡിയ സ്പോന്സര്‍ ചെയ്യുന്ന സമരത്തിലെ സമര ആഭാസങ്ങളെ ഒഴിവാക്കൂ
ഇല്ല എന്നാണ് നിലപാട് എങ്കില്‍ ഞങ്ങള്‍ക്ക് ഒരു എളിയ അപേക്ഷ ഉണ്ട്
 നാളെ സമരം വിജയിച്ചാല്‍ ക്രഡിറ്റ് അവകാശപെട്ടു ഫ്ലെക്സ് ബോര്‍ഡില്‍ നേതാക്കളുടെ
ഫോട്ടോ ചേര്‍ത്ത് വോട്ടു പിടിക്കാന്‍ വരുമ്പോള്‍ 
കൂടം കുളത്തെ സമര സഖാക്കളെയും അവര്‍ക്ക് ഐക്യധാര്‍ദ്യം നല്‍കുന്ന കുടുംബങ്ങളെയും ഒഴിവാക്കണേ
അവരിലെ  പാവപെട്ട സാധാരണ മനുഷ്യര്‍  എങ്ങിനെ പ്രതികരിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല ...

Thursday 15 September 2011

നരേന്ദ്ര ദാമോദര്‍ദാസ് മോഡി



ഞാന്‍  മോഡി  , നരേന്ദ്ര  മോഡി , നരേന്ദ്ര  ദാമോദര്‍ദാസ്  മോഡി ,
എന്താണ്  ? എന്നതാണ് ? എന്ത്  കൊണ്ടാണ്   എന്ന് എനിക്കറിയില്ല   ,  മ്മളെ  കുറിച്ച്  ആരു എന്തുട്ട് പറഞ്ഞാലും അത്  നല്ലത്  ആണേലും അല്ലങ്കിലും  മ്മടെ കേരളക്കാര് ഗഡികള്    ടപ്പേന്ന്   വിവാദം ആക്കി മാറ്റും  , പുകിലാകും പുക്കാറും  ആകും , പിന്നെ   ചര്‍ച്ചേം നിരൂപണവും ഒക്കെ കൂടി മ്മളെ അങ്ങോട്ട്‌ കൊന്നു കൊലവിളിക്കും.  പ്രേതെകിച്ചു  ടിവിയിലും മീഡിയയിലും ,  പണ്ടാരോ  പറഞ്ഞ  പോലെ  ഈ   വിമര്‍ശകരുടെ  നാവടക്കാന്‍  മ്മക്ക്  കൂട്ടിയാ  കൂടോ  ? മോഡിയുടെ  ഗുജറാത്ത്‌   വികസനം  കേരളം  മാതൃക  ആക്കണം  ന്നാള്‍ ഒരൂസം  മ്മടെ   എ.പി. അബ്ദുള്ള   കുട്ടി  വെടി  പൊട്ടിച്ചു ,ഉടനെ  വന്നു  പ്രതികരണങ്ങള്‍  , പ്രതിഷേദങ്ങള്‍  , പ്രകടനങ്ങള്‍ , ബുജി കളുടെ വക ഗമണ്ടന്‍  പ്രസ്താവനകള്‍ പിന്നെ  വന്നത് മ്മടെ  അണ്ണാ  ഹസാരെ   എന്ന മ്മടെ ഗാന്ധിടെ  ശിഷ്യന്‍  വയോധികന്‍  , ഉടനെ  വന്നു  വിവാദം  അവസാനം  ആ  പാവം  പ്രസ്താവന  തിരുത്തി  രക്ഷപെട്ടു .പിന്നെ മ്മടെ   അഴീക്കോട്  മാഷ്  , ആര്  മ്മടെ സാക്ഷാല്‍ സുകുമാര്‍  അഴീകോടെ …. ന്തൂട്ടാ  കഥ   ? പൂരത്തിന്‍റെ സാമ്പിള്‍  വെടികെട്ടിനു   വിരിയാമിട്ടു  പൊട്ടിയ  പോലെ  അല്ലെ  വാര്‍ത്ത‍  വന്നെ പിന്നെ ചര്‍ച്ച ന്നാലും  സംഗതി  കലക്കീട്ടുണ്ട് . മ്മക്ക്  തൃപ്തി  ആയിട്ടോ  മാഷേ   ,അല്ലേലും  ഞാനും മാഷും   ഒരു  ഫീല്‍ഡില്‍  ആണ്   , മാഷ്‌  പ്രസംഗിച്ചു  ആളെ  കൊല്ലുന്നു. ഞാന്‍  ഇടക്കൊരോ  ഗുണ്ട്  പൊട്ടിച്ചു  ചിലരെ  തിരഞ്ഞു  പിടിച്ചു  കൊല്ലുന്നു… വെറുതെ ഒരു രസത്തിനു ! മാഷിനു  പ്രായമായി  പഴയ  പോലെ  വാമൊഴി  വഴങ്ങുനില്ല  . ഡ്യൂപ്പിനെ   വെച്ച്  ആക്ഷന്‍ പടത്തില്‍ അഭിനയിക്കുന്ന  പോലെ മിമിക്രിക്കാരെ  കൊണ്ട്  പ്രസംഗം  നടത്താന്‍   പറ്റുമോ  എന്നൊരു  പരീക്ഷണം  നടത്തണം  മാഷേ , ഞാന്‍  ഇപ്പോളും  ചെറുപ്പമാണ് , ഇനിയും  ഒരുപാട്  ഗുണ്ട്  പൊട്ടിക്കാന്‍  സമയം  ഉണ്ട്  പിന്നെ  മാഷ്‌  വിഷമിക്കേണ്ട  മാഷ്‌  മാത്രമല്ല  എന്നെ  കുറിച്ച്  പറഞ്ഞവരില്‍  തെറി  കേള്‍ക്കാത്തവര്‍ വളരെ  ചുരുക്കം  ,, ദീരു  ബായി   അംബാനി , രത്തന്ജീ  ടാറ്റ , മുകേഷ്  അംബാനി  ഒക്കെ  തെറി കേട്ടവരിലുണ്ട് , മ്മളെ പ്രകീര്‍ത്തിച്ചു തെറി കേള്‍ക്കല്‍ ഒരു സുഖമാണ് മാഷേ, അതാണ്‌ ഇപ്പോളത്തെ ട്രെന്‍ഡ് . പണക്കാരെ തെറി വിളിക്കുമ്പോ മീഡിയയും കപട ബുജികളും ഒരു സോഫ്റ്റ്‌ ഒക്കെ കാണിക്കുന്നുണ്ട് . കാരണം എന്തൂട്ടാ   ? ഗാന്ധീടെ   പവര്‍!  .. ആരുടെ ?  മ്മട   ഗാന്ധിടെ   .. പെടക്കണ   ഗാന്ധിടെ  പവര്‍!  … മാഷ്‌  മ്മടെ  ടീം  ഉണ്ടാകിയ  സ്ഥിതി  വിവര  കണക്കാണോ  റെഫര്‍  ചെയ്തത്   ? എന്‍റെ  പൊന്നു  മാഷെ  ഞാന്‍  പൊളിറ്റിക്സ്   എം   എ   ആണ്  എന്ന്  മാഷിനു അറിയില്ലേ   ? അതും  മ്മടെ  സ്വന്തം  ഗുജറാത്ത്‌  യൂനിവേര്‍സിറ്റി തന്ന ഒന്നാതരം എം എ  ? സ്തിഥി വിവര  കണക്കുകളും നല്ല ഒന്നാന്തരം പവര്‍ പോയിന്റ്‌   പ്രസെന്‍റെഷനും   ഉണ്ടാക്കാനാണോ  ഇക്കാലത്ത്  പണി  ? നല്ല  എണ്ണം  പറഞ്ഞ  പി  ആര്‍  സെക്രട്ടറി ഉണ്ടായാല്‍   അതൊക്കെ  സിമ്പിള്‍  ആണ്  , പിന്നെ   കോര്‍പ്പറേറ്റ്  മുതലാളിമാരുടെ  പിന്തുണ  അത്  കിട്ടാന്‍  തുട്ടു ഇറക്കണം  , അത് മാത്രം പോരാ    മൊത്തം  ആക്ഷേപങ്ങളും  കേള്‍ക്കണം . കുത്തകകളെ  സംരക്ഷിക്കുന്നു , പാവപ്പെട്ട  കര്‍ഷകരെയും പട്ടിണികാരെയും  കുടിഒഴിപ്പികുന്നു , ന്യൂനപക്ഷ സമുദായത്തെ   വേട്ടയാടുന്നു , ഗ്രാമങ്ങളെ  അവഗണിക്കുന്നു …. ഞാന്‍  പറഞ്ഞില്ലേ  എന്തൊക്കെ  പുകില്  കേള്‍ക്കണം  മാഷേ  ? ഇന്നത്തെ പേപ്പര്‍ കണ്ടോ മ്മളെ കുറച്ചു അമേരിക്ക എന്തൂട്ടാ പറയുന്നേ എന്ന് കണ്ടോ ? മ്മളും കോണ്ഗ്രസ്സിന്റെ ചുള്ളനും തമ്മിലാ അടുത്ത പ്രധാന മന്ത്രി കസേരക്കായി പോരാടുക എന്ന്, പണ്ട് ഇമ്മള്‍ അവിടെ ഒന്ന് പോവാന്‍ തീരുമാനിച്ചപ്പോ വിസ തന്നില്ല, പോട്ടെ ഇപ്പോള്‍ എന്തിനാ ആ വെടി പൊട്ടിച്ചേ ? ഇനി അദ്വാനിജി വെറുതെ ഇരിക്ക്യോ ? ഇപ്പളേ എന്നേം അറസ്റ്റു ചെയ്യ് എന്ന് പറഞ്ഞു നടക്കുന്നു , കാലിന്‍ മുട്ട് തേഞ്ഞു വാജ്പേയി നിര്‍ത്തിയ പോലെ അദ്വാനിജി പെട്ടന്ന് കാവി രാഷ്ട്രീയം നിറുത്തും എന്ന് തോന്നണില്ല , പൊക കണ്ടേ ആ കിഴവന്‍ തീരു ,ആര്ടെ പൊക ? മ്മടെ പാര്‍ട്ടീടെ പൊക .



                           പിന്നെ  കോണ്‍ഗ്രസ് യുവരാജാവിന്‍റെ ചെപ്പടി വിദ്യകള്‍ ജനം തിരിച്ചറിഞ്ഞു അതാണ്‌ ആകെ ഇപ്പോള്‍ സമാധാനം ,  തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വേണമെങ്കില്‍  പൊട്ടിക്കാന്‍ ഒരു വിദേശ ബന്തം പറയുന്ന ഗുണ്ട് ഇമ്മടെ സ്റ്റോക്കില്‍ ഉണ്ട് , അത് പോലെ ഒന്ന് അവന്‍റെ മമ്മിക്കു എതിരെ കഴിഞ്ഞ തിരഞ്ഞെട്പ്പിനു ഇമ്മള് പൊട്ടിച്ചിരുന്നു.... ഇനി ആര് പറഞ്ഞാലും ഇമ്മള് തന്ന്യാ അടുത്ത പ്രധാന മന്ത്രി. കുപ്പായം തുന്നാന്‍ കൊടുത്തു, ചെങ്കോലും , വെഞ്ചാമരവും,ദ്വാര പാലികമാരും, കൊട്ടാരം പാറാവുകാരും വരെ തയ്യാറായി ... വേണ്ടത് ഇനി തിരഞ്ഞെടുപ്പ് വരണം, മ്മളെ പാര്‍ട്ടി ജയിക്കണം, നിങ്ങളൊക്കെ സഹായിക്കണം, ഗുജറാത്ത് വികസിപ്പിച്ച മാതിരി ഇന്ത്യ വികസിപ്പിക്കണം അതാണ്‌ മ്മടെ സ്വപ്നം . സ്വാതന്ത്ര്യ ദിനത്തിനും , റിപ്പബ്ലിക്കിനും ആ ദല്‍ഹി രാജ പാഥയില്‍ തുറന്ന ജീപ്പില് പോകുന്നത് ഇടക്ക് ഇടക്ക് സ്വപ്നം കാണുന്നു ... ഒന്നാഞ്ഞു പിടിച്ചു സഹായിക്കു മാഷേ, കൂട്ടിനു പറ്റിയ സകല ബുജികളേം കൂടിക്കോ മ്മക്ക് എന്തൂട്ടാ വേണ്ടത് ന്നു വെച്ചാ ചെയ്യാന്നെ , ഏത് ? കത്തീനു കരുതട്ടെ മാഷേ ? ന്നാ പിന്നെ ദല്‍ഹി കാണാം, വരട്ടേ

Sunday 11 September 2011

9/11 - യാങ്കി കഴുകന്‍റെ വിലാപം



ഹിരോഷിമയും നാഗസാക്കിയും വിസ്മരിക്കുക
സെപ്റ്റംബര്‍ പതിനൊന്നു തെളിമയോടെ അനുസ്മരിക്കുക
ആഗസ്റ്റു ആറിനു ചെറിയ പയ്യന്‍ ( * LITTLE BOY ) ഹനിച്ചതു
ഒരു നിമിഷത്തില്‍ എണ്‍പതിനായിരം ജീവനുകളെ,
ആഗസ്റ്റു ഒന്‍പതിന് നാഗസാക്കിയില്‍ തടിച്ച മനുഷ്യന്‍ (* FAT MAN )
കശാപ്പു ചെയ്തത് അറുപതിനായിരം മനുഷ്യാത്മാക്കളെ ...
അമേരിക്കന്‍ ബി - 29 ബോംബറുകള്‍ സമാധാനത്തിന്‍റെ വെള്ളരി പ്രാവുകള്‍
ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ചു കയറിയ അമേരിക്കന്‍ യാത്ര വിമാനങ്ങള്‍
ലോക ഭീകരതയുടെ കഫിയ്യ കൊണ്ടു തലപ്പാവ് കെട്ടിയ ആന റാഞ്ചി പക്ഷികള്‍
ആഗസ്റ്റു ആറിനു ജപ്പാനില്‍ പൊട്ടിയതു ലോക സമാധാനത്തിന്‍റെ
ഒലിവു ചില്ല മുദ്രണം ചെയ്ത, ആര്‍ദ്രതയുടെ വചനം ആലേഖനം ചെയ്ത
ശാന്തിയുടെ ദൂതന്‍, അങ്കിള്‍ സാമിന്‍റെ  സ്വാന്തനത്തിന്റെ ബോംബു.
9/11 - ലോക വ്യാപാര കേന്ദ്രത്തില്‍ കൊല്ലപെട്ടവര്‍ ലോക സമാധാനം
സംരക്ഷിക്കാന്‍ രക്ത സാക്ഷികളായവര്‍, ലോക ഭീകരതയുടെ ബലിയാടുകള്‍
ജപ്പാനിലെ ഒരു ലക്ഷം മനുഷ്യാത്മാക്കള്‍ കൊല്ലപെടാന്‍ , ആറ്റം ബോംബിന്‍റെ
ശക്തിയും, സാധ്യതയും പരീക്ഷിച്ചു അറിയാനുള്ള
പരീക്ഷണ ശാലയിലെ അറവു മൃഗങ്ങളും , ശീമ പന്നികളും
ജപ്പാനിലെ നെഞ്ച് പറിക്കുന്ന, തല പിളര്‍കുന്ന,
രക്തംകിനിയുന്ന നേര്‍ കാഴ്ചകളെ നമുക്ക് മറക്കാം പകരം
9/11 -ലെ മുത്തശ്ശി കഥകളെ വെല്ലുന്ന അതിശയോക്തികളെ
അണ്ണാക്ക് തൊടാതെ , വിവേകം പണയം വെച്ച് വിഴുങ്ങാം.
ഹിരോഷിമയിലെ സമാധാനത്തിന്‍റെ മണി നമുക്ക് അഴിച്ചു മാറ്റാം
പകരം പുതിയ ക്രമത്തിന്റെ  ചിന്ഹമായ കഷണ്ടി പരുന്തിന്‍റെ കൂട് വെക്കാം
ഹിരോഷിമ ദിന അനുസ്മരണം നമുക്ക് മറക്കാം , പകരം
സെപ്റ്റംബര്‍ പതിനൊന്നു മുടങ്ങാതെ അനുസ്മരിക്കാം
അതെ നാം നാടോടുമ്പോള്‍ നടുവേ ഓടുന്നവരാകുക ,
ചരിത്രത്തെ വിസ്മരിക്കുക , പൈത്രകം വലിച്ചെറിയുക .....


* ഹിരോഷിമയില്‍ എണ്‍പതിനായിരം പേരുടെ ജീവന്‍ കവര്‍ന്ന ആറ്റം ബോംമ്പ്
* നാഗസാക്കിയില്‍ അറുപതിനായിരം പേരെ കൊന്ന ആറ്റം
ബോംമ്പ്
 

Wednesday 7 September 2011

യുക്തി വാദി



പ്രപഞ്ച ഉല്പത്തിയും, ദൈവാസ്തിക്ക്യവും:  പ്രബുദ്ധമായ ഒരു കൂട്ടം പ്രഫഷണലുകള്‍ ഉള്‍പ്പടെയുള്ള ഒരു സദസ്സിനു മുന്‍പിലാണ് വിഷയം അവതരിപ്പിക്കേണ്ടത്, അത്കൊണ്ട് തന്നെ വളരെ യുക്തി ഭദ്ധ്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും, തെളിവുകള്‍ ശ്രോദ്ധാവിനു മുന്‍പില്‍  ശാസ്ത്രീയമായി സമര്‍ഥിക്കാന്‍, ബുദ്ധിപരമായി അവരുടെ ചിന്തയുമായി സംവദിക്കാനും സാധിക്കണം. വലിയ മുന്നൊരുക്കങ്ങള്‍, ഗഹനമായ പഠനവും, റഫറന്‍സും , സമാന ചിന്തയുള്ള ബുദ്ധി ജീവികളുമായുള്ള കൂടികാഴ്ച്ചകളും, തുടര്‍ ചര്‍ച്ചകളും ആവശ്യമായ വിഷയം. അയാള്‍ അതൊരു വെല്ലുവിളി ആയി ഏറ്റടുത്തു, ഗഹനമായ ഗ്രന്ഥങ്ങളില്‍ ഊളിയിട്ടു , ഒരു പാട് ബുദ്ധിജീവികളുമായി നേരിട്ടും ഫോണ് വഴിയും സംസാരിച്ചു, വിഷയം അവതരിപ്പിക്കാന്‍ ആവശ്യമായ മറ്റു സാഹചര്യങ്ങളെ വിശകലനം ചെയ്തു, അവതരിപ്പിക്കേണ്ട വിഷയവുമായി ചെയ്യാവുന്ന പവര്‍ പോയിന്‍റ് പ്രസന്‍ടെഷനു ഐ ടി വിദക്തനായ കൂട്ടുകാരനെ കൊണ്ട് ഭംഗി ആക്കി ചെയ്യിച്ചു. വിഷയ അവതരണത്തില്‍ വരാവുന്ന പാളിച്ചകളെ അവലോകനം ചെയ്തു. ശ്രോദ്ധക്കള്‍ വളരെ നല്ലവരാണ് , നല്ല വിദ്യാഭ്യാസം ഉള്ളവരാണ്, അതിനാല്‍ തീര്‍ച്ചയായും ശ്രദ്ധിച്ച് കേള്‍ക്കും , സംശയം ചോദിക്കും , ചോദ്യങ്ങള്‍ക്ക് ഉപചോദ്യവും , വിശകലനവും ഉണ്ടാവും, ഉത്തരങ്ങള്‍ക്കു മറു വീക്ഷണങ്ങള്‍ അവതരിപ്പിക്കപെടും, അതിനാല്‍ അത്തരം സാഹചര്യങ്ങളെ നേരിടാനും കൈകാര്യം ചെയ്യാനും തയ്യാറെടുപ്പ് നടത്തി. ഉത്തരം പറഞ്ഞാല്‍ മാത്രം പോര, ചോദ്യ കര്ത്താവിനും, ശ്രോദ്ധാവിനും കിട്ടിയ ഉത്തരം ത്രിപ്തികരമാവണം, നല്‍കുന്ന ഉത്തരത്തിലൂടെ ചോദ്യ കര്‍ത്താവില്‍ മാനസികമായി വിജയം നേടാന്‍ സാധിക്കണം.
     

                                 
                     "തിയറി ഓഫ് ബിംഗ് ബാന്‍ഗ് " മഹാ വിസ്ഫോടനം, പരിണാമ സിദ്ധാന്തം , നിയാന്ദര്‍താള്‍ മനുഷ്യന്‍ , പ്രാചീന ശിലാ യുഗം , പഴയ മുഴുവന്‍ സിദ്ധാന്തങ്ങളും പൊടി തട്ടി മൂര്ച്ചപെടുത്തി, സാധാരണ ഇത്തരം വേദികള്‍ക്ക് വേണ്ടി തുന്നിച്ച ഖദര്‍, കാവി ബുദ്ധി ജീവി ജൂബ കഞ്ഞി പശ മുക്കി വടി പോലെ ആക്കി വെച്ചു . ബുജി ലുക്ക്‌ നിലനിര്‍ത്താന്‍ രണ്ടു കൊല്ലമായി വെട്ടാത്ത തലമുടി ഒന്ന് കൂടെ ലുക്ക്‌ വരുത്തി. തോളത്തു തൂക്കാനുള്ള  സഞ്ചിയും അതിലെ ഉള്ളടക്കവും തയ്യാറാക്കി. ഒരു മാസത്തെ കഠിന പ്രയന്‍തത്തിന്റെ അവസാന രാത്രി അലാറം വെച്ചു അയാള്‍ കിടന്നുറങ്ങി. നാളെ രാവിലെ പത്ത് മണിക്ക് ടൌണ്‍ ഹാളില്‍ തുറന്ന വേദിയില്‍ പരിപാടി. നല്ല മീഡിയ കവറേജു, മുഖ്യധാര പത്രങ്ങളുടെ മുന്‍ നിര ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന, മിക്കവാറും എല്ലാ ടെലിവിഷന്‍ ചാനലുകളും തത്സമയം കാണിക്കുന്ന പരിപാടി. ചെറിയ പിഴവ് പോലും വിമര്‍ശിക്കപെടാവുന്നതാണ്, അയാള്‍ അസ്വസ്ഥനായിരുന്നു. രാവിലെ എണീറ്റ്‌ പതിവിനു വിപരീതമായി കുളിച്ചു കുറി തൊട്ടു ദൈവ സന്നിധിയില്‍ ചെന്ന് മുട്ടിപ്പായ പ്രാര്‍ഥിച്ചു " എന്‍റെ ദൈവമേ എന്‍റെ ഇന്നത്തെ പരിപാടി വിജയമാക്കണേ ,,, വിഷയം നന്നായി അവതരിപ്പിക്കാന്‍ എന്നെ സഹായിക്കണമേ ..... ദൈവം എന്ന അസ്ഥിത്വം ഇല്ല എന്നും പദാര്‍ത്ഥം മാത്രമാണ് പരമാര്‍ത്ഥം എന്നും സമര്‍ത്തികാനും   സ്ഥാപിക്കാനും എന്നെ നീ സഹായിക്കേണമേ .... എനിക്ക് നീ ശക്തി പകരേണമേ ."