Wednesday 14 December 2011

സാക്ഷാല്‍ കുട്ടി ചാത്തന്‍ സോഷ്യലിസ്റ്റു ആണ്

 
നാട്ടിലെ പ്രയാസപെടുന്ന മുഴുവന്‍ മനുഷ്യരെയും അവരുടെ  ചാത്തന്‍ സേവ മഠം വഴി അവര്‍ ആശ്വസിപിച്ചു. നിങള്‍ എന്ത് പ്രയാസം അനുഭവിച്ചാലും ഞങ്ങളുടെ അടുത്ത് വരൂ പ്രതിവിധി കാണൂ അതായിരുന്നു അവരുടെ പരസ്യ വാചകം. കുടുംബ വഴക്ക്, വിവാഹം അലസല്‍, വശീകരണം, പിശാചു ബാധ, സാമ്പത്തിക പ്രയാസം, കച്ചവട നഷ്ടം , ശത്രു സംഹാരം തുടങ്ങി ഏത് തരം പ്രശ്നത്തിനും  പ്രതിവിധി ചാത്തന്‍ സേവ മഠം അവിടത്തെ കര്‍മങ്ങളും. മഠം പ്രസിദ്ധമായി , ഭക്തജന തിരക്ക് ക്രമേണ കൂടി കൂടി വന്നു. അധികം താമസിയാതെ   തൊട്ടപ്പുറത്ത് വേറെ ഒരു മഠം കൂടി പുതുതായി വന്നു അതും കാനാടി മഠം എന്ന് പേര് വെച്ചു, അവരും ചാത്തന്‍ സ്വാമിയെ  തന്നെ ഉപാസിച്ചു , ഭക്തരുടെ പ്രയാസങ്ങള്‍ക്ക് ചാത്തന്‍ സ്വാമി നിര്‍ദ്ധേഷികുന്ന പരിഹാരങ്ങള്‍ കൊടുത്തു. അവര്‍ക്കും  അതിനു അവകാശം ഉണ്ട് കാരണം അവരും പെരിങ്ങോട്ടുകര ദേശക്കാരു, അവരും കാനാടി കുടുംബം  തന്നെ ! ഇവിടേക്ക് വരേണ്ട പല ഭക്തരും വഴി മാറി അവിടെ (പുതിയ കാനാടി മഠം ) കേറുന്നു, എന്തുണ്ട് പരിഹാരം കൂലങ്കഷമായി ചിന്തിച്ചു, പ്രമുഖ പത്രങ്ങളില്‍ പരസ്യം കൊടുത്തു യഥാര്‍ത്ഥ കാനാടി മഠം തങ്ങളുടെതാണ് എന്ന് , തറവാട്ടിലേക്ക് എത്താനുള്ള എല്ലാ വഴികളിലും ബോര്‍ഡ് വെച്ചു സാക്ഷാല്‍ കാനാടി മഠം തങ്ങളുടെതാണ് അവിടെ എത്തിച്ചേരാനുള്ള വഴി ഇങ്ങിനെ  എന്ന് ! പരിസര പ്രദേശങ്ങളില്‍ നടക്കുന്ന എല്ലാ ഉത്സവങ്ങള്‍ക്കും ഭാരിച്ച സംഭാവന കൊടുത്തു പ്രോഗ്രാം നോട്ടീസില്‍ പരസ്യം കൊടുത്തു കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ ജനശ്രദ്ധ നന്നായി കിട്ടുന്ന എല്ലാ മുക്കിലും മൂലയിലും സ്ഥാപിച്ചു. ഏതൊക്കെ എന്തൊക്കെ  ചെയ്തിട്ടും ഭക്തജനം ഇന്നും മുറ തെറ്റാതെ  വഴി തെറ്റി മറ്റേ കാനാടി മഠം അഭയം പ്രാപിക്കുന്നു. വഴി തെറ്റി പോകുന്ന തന്‍റെ ഉപാസകന്റെ ഭക്ത ജനങ്ങളെ സാക്ഷാല്‍ കാനാടി മടത്തിലെ സാക്ഷാല്‍ ചാത്തന്റെ സന്നിധിയില്‍ എത്തിക്കാന്‍ സാക്ഷാല്‍ ചാത്തന്‍ എന്തേ ഇതുവരെ ശ്രമിക്കാത്തത് ? 
                                         സാക്ഷാല്‍ ചാത്തന്‍ അതിനു കഴിവില്ലാതവനാണോ ?  ചോദ്യം ഉയരുക സ്വാഭാവികമാണല്ലോ, ഒരു ഭക്തന്‍ അത് പരസ്യമായി ഉന്നയിച്ചു, മറ്റേ കാനാടി മഠം  തറവാട്ടുകാര്‍ അതിനു വലിയ പരസ്യം കൊടുത്തു , സാക്ഷാല്‍ ചാത്തന്‍ നിലനില്പ് ചോദ്യം ചെയ്യപെടുന്ന അവസ്ഥ വന്നു . വേറെ വഴി ഇല്ലാതെ സാക്ഷാല്‍ കാനാടി മഠം അധികാരികള്‍ പ്രശ്നും ചര്‍ച്ചക്ക്  വെച്ചു  തറവാട്ടിലെ ചില ഇളം മുറക്കാര്‍ ന്യായമായ ആ ചോദ്യം ആവര്‍ത്തിച്ചു എന്ത് കൊണ്ട് സകല പ്രശ്നങ്ങളും തീര്‍കുന്ന ശ്രീ സാക്ഷാല്‍ കുട്ടി ചാത്തന്‍ തങ്ങളെ സഹായികുന്നില്ല ? പരിഹാര യന്ജം തറവാട്ടു കാരണവര്‍ സമയം കുറിച്ച് തീരുമാനിച്ചു, യാഗ സ്ഥലം ഒരുക്കപെട്ടു, കുരുതി നടത്തി, കവടി നിരത്തി, മന്ത്രം ചൊല്ലി, കണിയാന്‍ കണ്ണടച്ച് ദീര്‍ഘനേരം..... എല്ലാ തറവാട്ടു അംഗങ്ങളും ആ നയനം തുറക്കുന്നത് കാത്തിരുന്നു... ഒടുവില്‍ ആകാംഷ അവസാനിപിച്ചു അവ തുറക്കപെട്ടു, കാരണവരുടെ മുഖം മ്ലാനമായിരുന്നു, വലിയ ഒരു നിശ്വാസം ആ ചങ്കില്‍ നിന്നും പുറത്തു വന്നു. എന്താണ് പ്രശ്നും ? തറവാട്ടു അംഗങ്ങള്‍ ആകാംഷ പൂര്‍വ്വം ചോദിച്ചു എന്താണ് പ്രശ്നം ? രക്ഷയില്ല  കൂട്ടരേ, രക്ഷയില്ല ... ചാത്തന്‍ സോഷ്യലിസ്റ്റു ആണ് .ഒരു ഉപാസകനോട് പ്രതേകം മമത കാണിക്കാന്‍ മാത്രം അസഹിഷ്ണുത ഉള്ള മൂര്ത്തിയല്ല ചാത്തന്‍ .. തറവാട്ടു കാരണവര്‍ പറഞ്ഞൊപ്പിച്ചു.

3 comments:

  1. ആള്‍ ദൈവങ്ങള്‍ നാടുവാഴുന്ന കേരളത്തില്‍ സോഷ്യലിസ്റ്റ്‌ ദൈവങ്ങള്‍ക്കും അവസരം ഉണ്ടാകേണ്ടേ ? ശ്രീ സാക്ഷാല്‍ ചാത്തന്‍ സ്വാമി സോഷ്യലിസ്റ്റ്‌ ആണ് എന്ന് പെരിങ്ങോട്ടുകര കാനാടി മഠം കണ്ടപ്പോള്‍ എനിക്ക് തോന്നിയ ചിന്ത ആണ് ...

    ReplyDelete
  2. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കന്‍ എന്തെങ്കിലും അവര്‍ക്ക് ചെയ്യാന്‍ പറ്റുമോ?

    ReplyDelete
  3. ചാത്തന് കേരളക്കാരന്‍ മാത്രമല്ല ഭക്തനായിട്ടുള്ളത്, ത്രിപയാര്‍ അമ്പലത്തില്‍ വരുന്ന തമിഴന്‍മാരിലും ചാത്തന് ഭക്തന്മാര്‍ ധാരാളം ഉണ്ട് മാത്രമല്ല അവരുടെ ദക്ഷിണ കേരളീയ ഭക്തരെ അപേക്ഷിച്ച് കൂടുതല്‍ ഘനമുള്ളതാണ് , ഇതൊക്കെ കൊണ്ട് മുല്ലപെര്യാര്‍ വിഷയത്തില്‍ സോഷ്യലിസ്റ്റ്‌ ആയ ചാത്തന്‍ ഇടപെടില്ല കേരളീയ ഭക്ത ജനം ക്ഷമിക്കണം, തുടര്‍ന്നും സഹകരിക്കണം.

    ReplyDelete