Wednesday 24 October 2012

സ്വതന്ത്രന്‍





















ജീവന്‍ ഉറവ പൊട്ടിയ ഗര്‍ഭ പാത്രത്തിനു വാടക നിശ്ചയിച്ചു
മാതൃത്വം ചുരത്തിയ  അമ്മിഞ്ഞപ്പാലിന് നികുതി ചുമത്തി
ആദ്യാക്ഷരം നാവിലെഴുതിയ  കയ്യിനു കൂച്ച് വിലങ്ങിട്ടു
ചൂണ്ടു വിരലില്‍ മായാത്ത ചായത്തില്‍ ചാപ്പ കുത്തി
സ്വാതന്ത്ര്യത്തിന്‍റെ ബാലറ്റ് കയ്യില്‍ തന്നു
ഇനി എനിക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാം
എന്നെ തന്ത്രത്തില്‍ സാവധാനം ഞെക്കി കൊല്ലുന്ന
സൂത്രശാലിയായ കുറുനരിയെയോ 
ഒരൊറ്റാക്രമണത്തില്‍ ചാടി വീണു കടിച്ചു കീറി
നെഞ്ചു പിളര്‍ക്കുന്ന ചെന്നായെയോ ..
 ഹായ് ഹായി ഞാന്‍ എത്ര സര്‍വ്വതന്ത്ര സ്വതന്ത്രന്‍ ...





























2 comments:

  1. സ്വാതന്ത്ര്യം എനിക്കും ഇഷ്ടമ.... ഒന്നിനോടും കമ്മിട്മെന്റ്റ് ഇല്ലാത്ത സ്വാതന്ത്ര്യം...


    എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും അഭിപ്രായം സത്യസന്ധമായി പറയുമെന്നും പ്രതീക്ഷിച്ചു കൊണ്ട്....

    വാവ

    ReplyDelete
  2. വല്ലാത്ത സ്വാതന്ത്ര്യം. അല്ലേ?

    ReplyDelete